nooleli-sn
ഫോട്ടോ: ഇന്നലത്തെ ജയന്തി സദ്യയിൽ പങ്കെടുത്ത മുസ്ലിം സഹോദരന്മാർ പനിച്ചയം എസ് എൻ ഡി പി. ശാഖാ ഭാരവാഹികളോടൊപ്പം സദ്യക്കു ശേഷം എടുത്ത ഗ്രൂപ്പ് ഫോട്ടോ. ഫോട്ടോ: നൂലേലി മസ്ജിദുന്നൂർജമാഅത്തിൽ നിന്നും വെസ്റ്റ് നൂലേലി മസ്ജിദുൽ ഫത്തനിൽ നിന്നും ശനിയാഴ്ച നബിദിനഘോഷയാത്രയിൽ പങ്കെടുത്തവർക്ക് തിരുത്സവ കൂട്ടായ്മ ഭാരവാഹികളം എസ്.എൻ.ഡി.പി ശാഖാ യോഗം ഭാരവാഹികളുമായ കെ.എ മോഹനൻ ,എം എസ് രാജൻ, എൻ.കെ. ഷാജി ,കെ. കെ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ മധുരപാനീയങ്ങൾ വിതരണം ചെയ്യുന്നു

പെരുമ്പാവൂർ: മതസൗഹാർദ്ദത്തിന്റെ മഹിമ വിളിച്ചോതി നൂലേലി ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ ശനിയാഴ്ചനടന്ന നബിദിന ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് ഓടയ്ക്കാലി തിരുവുത്സവ കൂട്ടായ്മയുടെ നേതൃത്വത്തിൽ മധുര പലഹാരവും പാനീയവും വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം പനിച്ചയം ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്നലെ നടത്തിയ ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്രയിൽ പങ്കെടുത്തവർക്കാകട്ടെ നൂലേലി ജുമാ മസ്ജിദിന്റെയും വെസ്റ്റ്‌ നൂലേലി മസ്ജിദുൽ ഫത്താഹിന്റെയും നേതൃത്വത്തിൽ മധുര പാനീയവും മിഠായിയുമാണ് വിതരണം ചെയ്തത്. കൂടാതെ എസ്.എൻ.ഡി.പി യോഗം ശാഖയിൽ നടന്ന ജയന്തി ദിന സദ്യയിൽ ഇരുപത്തിയഞ്ചിലേറെ മുസ്ലീം സഹോദരന്മാർ പങ്കെടുക്കുകയും ചെയ്തു. തിരുവുത്സവ കൂട്ടായ്മയെ പ്രതിനിധീകരിച്ച് കെ.എ. മോഹനൻ, എം.എസ്. രാജൻ, എൻ.കെ. ഷാജി, കെ.കെ. രാജീവ്‌ എന്നിവരും ജുമാമസ്ജിദിനെ പ്രതിനിധീകരിച്ച് ടി.എം. പരീത്, എം.കെ. കുഞ്ഞുമൊയ്തീൻ, സി.എം. ഷമീർ, ടി.പി.ബഷീർ,ടി.പി. റഷീദ്,​ എൻ.ഇ. കാസിം എന്നിവരും എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ്‌ കെ.എൻ. അരവിന്ദാക്ഷൻ, സെക്രട്ടറി കെ.കെ. ശശീന്ദ്രൻ എന്നിവരും ജയന്തി ദിന സദ്യയിൽ പങ്കെടുത്തു.