മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ ഡിപ്പോയുടെ ഉപയോഗി​ക്കാത്ത ഗ്യാരേജിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെറ്റിലപ്പാറ കാഞ്ഞിരത്തിങ്കൽ കെ.എസ്. ഷാജന്റെ (44) മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി​ ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് ഭാര്യയും മക്കളും മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

വർഷങ്ങളായി വീട്ടിൽനിന്ന് അകന്ന് കഴിഞ്ഞിരുന്ന ഇയാൾ തിരുവോണത്തി​ന് വീട്ടിലെത്തിയിരുന്നതായി ഭാര്യ പറഞ്ഞു. ഷട്ടർ പണിക്കാരനായിരുന്ന ഷാജൻ ജോലികഴിഞ്ഞ് കടത്തിണ്ണകളിലും മറ്റുമാണ് ഉറങ്ങിയിരുന്നത്. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി വൈകിട്ട് 3ന് ചാലക്കുടി കുന്നപ്പിള്ളിൽ ശ്മശാനത്തിൽ സംസ്‌കരിക്കും. ഭാര്യ: ഡിംബിൾ. മക്കൾ: സാഗർ, സഞ്ജു.