ചോറ്റാനിക്കര: വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥർക്ക് തിരിച്ചുനൽകി നാടൻപാട്ട് സംഘം മാതൃകയായി. ചതയ ദിനാഘോഷത്തിനിടയിൽ കടുംഗമംഗലം ചരുവപറമ്പിൽ ബിന്ദുദാസന്റെ ഒരു പവന്റെ പാദസരമാണ് നഷ്ടപ്പെട്ടത്. ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പാദസരം നഷ്ടപ്പെട്ടതറിഞ്ഞ് ക്ഷേത്രത്തിന് സമീപത്ത് നോക്കിയെങ്കിലും കിട്ടിയിരുന്നില്ല.
കണ്ണാരപ്പറമ്പിൽ ആനന്ദ്, മുണ്ടോത്തുരുത്തിൽ റോഷ്ഗിൽ
എന്നിവർ നാടൻപാട്ട് അവതരണം കഴിഞ്ഞ് അമ്പാടിമലയിലെ വീട്ടിലേക്ക് രാത്രി നടന്നുപോകുമ്പോഴാണ് വഴിയിൽ പാദസരം കിടക്കുന്നത് കണ്ടത്. അമ്പാടിമല എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറിയെ അറിയിച്ചതിനെ തുടർന്ന് ഉടമയെ മനസിലാക്കിതിരിച്ചു നൽകുകയായിരുന്നു.