പള്ളുരുത്തി: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാൾ പള്ളുരുത്തി പൊലീസിന്റെ പിടിയിൽ. ഇടക്കൊച്ചി പമ്പായിമൂല ഭാഗം കുറശ്ശേരി പറമ്പ് വീട്ടിൽ രതീഷ് (57) ആണ് പിടിയിലായത്. ഇയാൾ മത്സ്യം വീടുകളിൽ എത്തിച്ച് കച്ചവടം ചെയ്യുന്നയാളാണ്. ഞായറാഴ്ച മീനുമായി കച്ചവടത്തിനെത്തിയപ്പോൾ കുട്ടിയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇത് മനസിലാക്കിയ പ്രതി വീട്ടിൽ ഒറ്റക്കായിരുന്ന കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.