1

മട്ടാഞ്ചേരി: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം. പള്ളുരുത്തി ഇ.എസ്.ഐ. റോഡിൽ തൈ വീട്ടിൽ സൈഫുദ്ദീന്റെ മകൻ എസ്.ഷെമീറാണ് (44) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് കരുവേലിപ്പടി പോളക്കണ്ടം മാർക്കറ്റിന് സമീപത്തെ ഹോട്ടലിലാണ് സംഭവം.

ഹോട്ടൽ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് വാട്ടർ ഗൺ ഉപയോഗിച്ച് ശുചീകരണം നടത്തുന്നതിനിടയിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കബറടക്കം ഇന്ന് 12ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ. ഭാര്യ: അബീജ. മക്കൾ: നിഹാൽ, നഹല ഫാത്തിമ.