
തൃപ്പൂണിത്തുറ: സംസ്കൃത കോളേജിന് സമീപം ബസും ക്രെയിനും കൂട്ടിയിടിച്ച് 18 പേർക്ക് പരിക്കേറ്റു. തൃപ്പൂണിത്തുറയിൽ നിന്ന് എരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇടവഴിയിൽ നിന്ന് റോഡിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്ന ക്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. പരിക്കേറ്റവരെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.