കൊച്ചി: വടുതല ഡോൺബോസ്‌കോ യുവജനകേന്ദ്രം നേതൃത്വം നൽകിയ ഓണാഘോഷ പരിപാടിയായ വടുതലോത്സവം സമാപിച്ചു. സാംസ്‌കാരിക ഘോഷയാത്ര ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. ബ്രിഗേൽ വിക്ടർ, കൗൺസിലർമാരായ വി.വി. പ്രവീൺ, ഹെൻട്രി ഓസ്റ്റിൻ, മിന്നാവിവേര, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിബുകുമാർ, പിന്നണിഗായിക സോണി സായ് തുടങ്ങിയവർ പങ്കെടുത്തു. ഫാ. ഷിബു ഡേവിസ്, ഫാ. ഗിൽട്ടൻ റോഡ്രിഗ്സ്, ഫാ. കുര്യാക്കോസ് ശാസ്താംകാല, അഡ്മിനിസ്‌ട്രേറ്റർ ഫാ. ജോബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സി.ജെ ആന്റണി, ജോയിന്റ് ജനറൽ സെക്രട്ടറി ജോണി ജേക്കബ്, ജനറൽ കൺവീനർ ആന്റണി വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.