കൊച്ചി: ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ അസംബ്ലി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് (ആക‌്റ്റസ്) ഓണസൗഹൃദ സദസ് സംഘടിപ്പിച്ചു. ഓണസദ്യയും തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ഓണപ്പുടവയും നൽകി.

ആക്‌‌റ്റസ് സെക്രട്ടറി കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ വെ.എം.സി.എയിൽ ചേർന്ന സദസ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ ഡോ. സി.എ. വർഗീസ് ഓണസന്ദേശം നൽകി. സെക്രട്ടറി ചാർലി പോൾ, ട്രഷറർ സാജൻ വേളൂർ, റാക്കോ ജില്ലാ പ്രസിഡൻറ് കുമ്പളം രവി, ഡാനിയൽ സി. ജോൺ, ഡോ. ജോസഫ് കോട്ടൂരാൻ, മാത്യൂസ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.