
കളമശേരി: ദേശീയ പാതയിൽ കുസാറ്റ് മെട്രോ സ്റ്റേഷന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്വകാര്യ ബസിന് പിന്നിലിടിച്ച് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരെ ഇറക്കുകയായിരുന്ന ബസിന് പിന്നിൽ ആലുവ ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ കാർ കറങ്ങി റോഡിനു കുറുകെ കിടന്നതിനാൽ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. വടുതല സ്വദേശിയായ ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഇയാൾ പരിക്കുകൾ ഒന്നും കൂടാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 5.30 നായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി വാഹനം റോഡിൽ നിന്ന് മാറ്റി ഗതാഗത കുരുക്ക് ഒഴിവാക്കി.