കൊച്ചി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അംജാദിന് എറണാകുളം ജനറൽ ആശുപത്രിയുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ. എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർ പിടിയിലായി എന്ന തരത്തിലുള്ള വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സൂപ്രണ്ട് ആർ. ഷഹീർഷാ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അംജാദ് ഹസൻ ജനറൽ ആശുപത്രിയിൽ ഒരുകാലത്തും ജോലിചെയ്തിട്ടില്ല. എന്നാൽ 2019- 20ൽ കൊവിഡ് കോൾസെന്ററുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നു. ഈ കോൾസെന്ററിന്റെ പ്രവർത്തനങ്ങളുമായിട്ടോ നിയമനങ്ങളുമായിട്ടോ ആശുപത്രിക്ക് യാതൊരുവിധ ബന്ധങ്ങളും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.