
കാലടി: എസ്.എൻ.ഡി.പി യോഗം കാഞ്ഞൂർ ശാഖയിൽ ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ. കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രദീപ് വെള്ളായിക്കുടം അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി രാജൻ മാതംപറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. സിനിമാതാരം സാജു കൊടിയൻ വിശിഷ്ടാതിഥിയായി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് അംഗം ബിജു വിശ്വനാഥൻ എസ്.എസ്. എൽ.സിക്ക് ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണം നടത്തി. പ്ലസ് ടുവിന് ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് ദാനം കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആൻസി ജിജോ നിർവഹിച്ചു. ശാഖ വൈസ് പ്രസിഡന്റ് സുധീഷ് കുമാർ, കമ്മിറ്റി അംഗം വിശ്വനാഥൻ മട്ടത്താൻ, സജി മട്ടത്താൻ എന്നിവർ പങ്കെടുത്തു.