അങ്കമാലി: സി.എസ്.എയുടെയും സി.എസ്.എ ലൈബ്രറിയുടെയും സഹകരണത്തോടെ വി.ടി ട്രസ്റ്റ് വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും 12ന് നടക്കും. സി.എസ്.എ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.30ന് നടക്കുന്ന വാർഷിക സമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. വി.ടി സ്മാരക ട്രസ്റ്റ് ചെയർപേഴ്സൺ പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷനാകും. കെ.വി മോഹൻ കുമാർ വി.ടി സ്മാരക പ്രഭാഷണവും ബെന്നി ബെഹനാൻ എം.പി മുഖ്യപ്രഭാഷണവും ഡോ. ലിസി മാത്യു അവാർഡ് കൃതി പരിചയപ്പെടുത്തലും റോജി എം. ജോൺ എം.എൽ.എ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും നടത്തും. നഗരസഭ ചെയർമാൻ അഡ്വ. ഷിയോപോൾ, ഡോ. സി.കെ ഈപ്പൻ, അഡ്വ. ജോസ് തെറ്റയിൽ, അഡ്വ. കെ. കെ ഷിബു, കെ.പി റെജീഷ്, ടോണി പറമ്പി, കെ.എൻ വിഷ്ണു, വി. കെ ഷാജി, ശ്രീമൂലനഗരം മോഹൻ, ഷാജി യോഹന്നാൻ, കെ.എം സംഗമേശൻ എന്നിവർ സംസാരിക്കും. ആർ.രാജശ്രീയുടെ ആത്രേയകം എന്ന കൃതിക്കാണ് ഈ വർഷത്തെ വി.ടി. ട്രസ്റ്റ് അവാർഡ് ലഭിച്ചത്.