eye

അങ്കമാലി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി കേരള നേത്രബാങ്ക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേത്രദാന ബോധവത്കരണ യജ്ഞത്തിന്റെയും നേത്രദാന പക്ഷാചരണത്തിന്റെയും സമാപന സമ്മേളനം ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ സിനി ആർട്ടിസ്റ്റ് മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. നേത്രബാങ്ക് പ്രസിഡന്റും എൽ.എഫ്. ഹോസ്പിറ്റൽ ഡയറക്ടറുമായ ഫാ. ജേക്കബ്ബ് ജി. പാലയ്ക്കപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ അസിസ്റ്റന്റ് ഡയറക്ടറും നേത്ര ബാങ്ക് ജനറൽ സെക്രട്ടറിയുമായ ഫാ. വർഗീസ് പാലാട്ടി, നേത്രബാങ്ക് മെഡിക്കൽ ഡയറക്ടർ ഡോ. ഹിൽഡ കെ. നിക്‌സൺ, ഫാ. സാജു ചിറയത്ത്, ഡോ. എലിസബത്ത് ജോസഫ്, ബെന്നി കുര്യാക്കോസ്, ഫ്രാൻസീസ് ആന്റണി, ഡോ. തോമസ് ചെറിയാൻ എന്നിവർ സംസാരിച്ചു. നേത്രദാന രംഗത്തെ പ്രവർത്തന മികവിനുള്ള പുരസ്‌കാരങ്ങൾ നേത്ര ബാങ്ക് മാനജർ സിജോ ജോസ്, കോഓഡിനേറ്റർ ജയേഷ് സി. പാറയ്ക്കൽ എന്നിവർ പ്രഖ്യാപിച്ചു.