
കോതമംഗലം: എറണാകുളം ജില്ലാതല അദ്ധ്യാപക ദിനാഘോഷം കോതമംഗലം സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ബേബി എം. വർഗീസ്, ബോബി ജോർജ്, അഡ്വ. ജോസ് വർഗീസ്, ഡോ. പി.ജെ. സതീഷ്, പി. നവീന, സിസ്റ്റർ മെറീന, ജി.എസ്. ദീപ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, സിസ്റ്റർ റിനി മരിയ തുടങ്ങിയവർ സംസാരിച്ചു.