അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകന് അന്തർദ്ദേശീയ പുരസ്‌കാരം ലഭിച്ചു. മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം അദ്ധ്യാപകനായ ഡോ.ടി.എം. ഹരിഷിനാണ് അമേരിക്കൻ സൊസൈറ്റി മെക്കാനിക്കൽ എൻജിനിയേഴ്സ് ഏർപ്പെടുത്തിയ ഇ വർഷത്തെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ലഭിച്ചത്. പ്രശ്തിപത്രവും നാല്പത്തയ്യായിരം രൂപയും അടങ്ങുന്നതാണ് അവാർഡ്.