u

ചോറ്റാനിക്കര: മഹാത്മാ നഗർ റെസിഡന്റ്സ് അസോസിയേഷൻ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോളി ഷിബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കെ. അജി, വാർഡ് മെമ്പർ ലൈജു ജനകൻ, മുതിർന്ന അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ എന്നിവർക്ക് ഓണക്കോടി നൽകി. അസോസിയേഷൻ കൺവീനർ ജോമോൻ ജോയ്, ഇഗ്നേഷ്യസ്, പ്രേംദാസ് പുളിമൂട്ടിൽ, ബാബു സി.വി. തുടങ്ങിയവർ സംസാരിച്ചു