
കൊച്ചി: വിദേശ യാത്രാനുമതിതേടി നടൻ സൗബിൻ ഷാഹിർ,നിർമ്മാതാവ് ഷോൺ ആന്റണി എന്നിവർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധിപറയും. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയിലെ സാമ്പത്തികതട്ടിപ്പ് കേസിൽ ഇവർക്ക് വിചാരണക്കോടതി വിദേശയാത്രാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹർജികൾ ഇന്നലെ പരിഗണിച്ചത്. യാത്രാവിലക്കുള്ളതിനാൽ സൗബിന് കഴിഞ്ഞയാഴ്ച ദുബായിൽ നടന്ന അവാർഡ് നിശയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.