മൂവാറ്റുപുഴ: മറ്റപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹണി മഹോത്സവവും രഥഘോഷയാത്രയും 14ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുലർച്ചെ അഭിഷേകം, ചന്ദനം ചാർത്ത്, ഗണപതിഹോമം, വിശേഷാൽ പൂജകൾ, ഐമ്പറ സമർപ്പണം, 6മുതൽ 7.30 വരെ പഞ്ചവാദ്യം, 7.30 മുതൽ 8.30 വരെ ഭക്തിഗാനസുധ, വിവിധ കലാപരിപാടികൾ, വൈകിട്ട് 5.15ന് ശ്രീകൃഷ്ണഭഗവാന്റെ ശീവേലി തിടമ്പ് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും രാധാ - കൃഷ്ണ വേഷധാരികളായ ബാലികാബാലന്മാരുടെയും അകമ്പടിയോടെ ക്ഷേത്രാങ്കണത്തിലൂടെ രഥത്തിലേറ്റി എഴുന്നള്ളിപ്പ്. 6.45ന് നൃത്തസന്ധ്യ, രാത്രി 8 മുതൽ അന്നദാനം, 9 മുതൽ മേജർസെറ്റ് കഥകളി, രാത്രി 12ന് അവതാര ദീപാരാധന എന്നിവയാണ് ചടങ്ങുകൾ.