കൊച്ചി: പ്രൊഫ. എം.കെ. സാനു ഫൗണ്ടേഷന്റെ എം.കെ. സാനു ഗുരുപ്രസാദ പുരസ്‌കാരം ഇന്ന് വൈകിട്ട് 5ന് സാഹിത്യകാരൻ എൻ.എസ്. മാധവന് സമർപ്പിക്കും. ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷനാകും.
മാദ്ധ്യമ പ്രവർത്തകൻ ജോണി ലൂക്കോസ്, സാഹിത്യകാരി കെ.ആർ. മീര എന്നിവർ പ്രഭാഷണം നടത്തും. എം.കെ. സാനു സ്വന്തം കൈപ്പടയിലെഴുതിയ മെമന്റോയും ഇരുപത്തി അയ്യായിരം രൂപയുമാണ് പുരസ്‌കാരം.