
മൂവാറ്റുപുഴ: തിരുവോണഘോഷത്തോടനുബന്ധിച്ച് അവിട്ടം, ചതയം ദിവസങ്ങളിൽ തൃക്കളത്തൂർ പ്രവ്ദ നടത്തിവരുന്ന ഓണാഘോഷത്തിന് സമാപനമായി. കലാകായിക മത്സരങ്ങൾക്കുപുറമെ ആദ്യദിവസം വൈകിട്ട് പ്രവ്ദയുടെ കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാനിശ നടന്നു. രണ്ടാം ദിവസം വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം തിരക്കഥാകൃത്തും നവാഗത സംവിധായകനുമായ ദേവദത്ത് ഷാജി ഉദ്ഘാടനം ചെയ്തു. അനീഷ് വി .ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റിയാസ് ഖാൻ, ഷാജി സരിക, പി. അർജുനൻ, മുൻ ശബരിമല മേൽശാന്തി എ.ആർ. രാമൻ നമ്പൂതിരി, തൃക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം .എൻ അരവിന്ദാക്ഷൻ, ബാബു ബേബി, അഡ്വ.ഗായത്രി കൃഷ്ണൻ, അജിൻ അശോകൻ, പ്രവദ ലൈബ്രറി സെക്രട്ടറി കെ.എൻ രാജു എന്നിവർ സംസാരിച്ചു.