പനങ്ങാട്: എസ്.എൻ.ഡി.പി യോഗം പനങ്ങാട് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തിഘോഷയാത്ര നടത്തി. ഘോഷയാത്രകൾ എസ്.എസ് സഭ ഗ്രൗണ്ടിൽ സംഗമിച്ചു. സാംസ്കാരികസമ്മേളനത്തിൽ പ്രസിഡന്റ് സനീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എസ്.ധനേഷ്, സഭ പ്രസിഡന്റ് പി.കെ.വേണു, സെക്രട്ടറി അനിൽകുമാർ, എസ്.എൻ.പി.സി പ്രസിഡന്റ് വി.പി. പങ്കജാക്ഷൻ, കെ.കെ.മണിയച്ചൻ, പി.സി.ശശിധരൻ പ്രസംഗിച്ചു. കലാമത്സരങ്ങളിലെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെയും ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി.