saseendran

കൊച്ചി: എസ്.എൻ.ഡി.പി. യോഗം പൊന്നുരുന്നി പടിഞ്ഞാറെ ശാഖയിൽ ഗുരുപുഷ്പാഞ്ജലി, ഘോഷയാത്ര, പൊതുസമ്മേളനം തുടങ്ങിയ ചടങ്ങുകളോടെ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷിച്ചു. അഡ്വ. എം. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആഗോള തലത്തിൽ നടക്കുന്ന വംശീയ കലാപങ്ങളും മതപ്പോരുകളും അവസാനിപ്പിക്കുന്നതിന് ഗുരു സന്ദേശ പ്രചാരണത്തിന് കഴിയുമെന്നും അതിനായി ഗുരു ജയന്തി സ്മരണ പുതുക്കിക്കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശാഖാ പ്രസിഡന്റ് പി. കെ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ. എൻ. സുനിൽ സ്വാഗതവും വനിതാസംഘം സെക്രട്ടറി സജിത ദിനേശൻ നന്ദിയും പറഞ്ഞു.