മൂവാറ്റുപുഴ: കെ.എസ്.എസ്.പി.യു പായിപ്ര യൂണിറ്റ് കമ്മിറ്റിയുടെ ഓണാഘോഷം മൂവാറ്റുപുഴ വെസ്റ്റ് ബ്ലോക്ക് സെക്രട്ടറി പി. അർജുനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ്‌ ടി.എ ബേബി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആർ രാജം, പി.വി സുരേഷ്, ഒ. പി കുര്യാക്കോസ്, കെ.എസ്. സലിം, മറിയം ബീവി, എൻ. ജി .സരള ദേവി എന്നിവർ സംസാരിച്ചു. എം.കെ അസൈനാർ, സി.എൻ കുഞ്ഞുമോൾ, എം.എ. ജാൻസി, ടി .ശോഭന, എം .എസ്.ഫാത്തിമ, കെ.പി.രത്‌നമ്മ, പി.കെ. സരസ്വതിയമ്മ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.