j
പൾസ് ഓഫ് തൃപ്പൂണിത്തുറയുടെ നേതൃത്വത്തിൽ ബി.പി.സി.എൽ സഹകരണത്തോടെ നടന്ന ഓണാഘോഷവും പച്ചക്കറികിറ്റ് വിതരണവും സിംബാബ്‌വെ വാണിജ്യ വ്യവസായവകുപ്പ് സഹമന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോഡി ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പൾസ് ഒഫ് തൃപ്പൂണിത്തുറയുടെ നേതൃത്വത്തിൽ ബി.പി.സി.എൽ സഹകരണത്തോടെ നടന്ന ഓണാഘോഷവും 1500 കുടുംബങ്ങളിലേക്കുള്ള പച്ചക്കറി കിറ്റ് വിതരണവും സിംബാബ‌്‌വെ മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോഡി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രകാശ് അയ്യർ അദ്ധ്യക്ഷനായി. സൗജന്യ പച്ചക്കറി കിറ്റുകളുടെ വിതരണോദ്ഘാടനം ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ വിനോദ് മാത്യു നിർവഹിച്ചു. കെ. ബാബു എം.എൽ.എ ഓണസന്ദേശം നൽകി നഗരസഭാ അദ്ധ്യക്ഷ രമ സന്തോഷ് ലക്കിഡ്രോ നിർവഹിച്ചു.

കൊച്ചി എ.സി.പി പി രാജ്കുമാർ, നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ , സിംബാവേ ട്രേഡ് കമ്മിഷണർ ബൈജു മോഹൻകുമാർ, ടാൻസാനിയ ട്രേഡ് കമ്മിഷണർ വിനായക് ഷാജിമേനോൻ, നമീബിയ ട്രേഡ് കമ്മിഷണർ രമേഷ്‌കുമാർ, യൂറോപ്യൻ യൂണിയൻ കൗൺസിൽ ട്രേഡ് കമ്മിഷണർ രാഹുൽ സുരേഷ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി.പി. സലിംകുമാർ, സെക്രട്ടറി എം. മോഹനൻ, ജനറൽ കൺവീനർ അബ്ദുൽ ഗഫൂർ, ട്രഷറർ ജെയിംസ് മാത്യു എന്നിവർ സംസാരിച്ചു.