
ആലുവ: ആലുവ വിദ്യാഭ്യാസ ജില്ല അദ്ധ്യാപക ദിനാഘോഷം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സീമ കനകാംബരൻ അദ്ധ്യാപക ദിന സന്ദേശം നൽകി. ഡി.ഇ.ഒ എം.എൻ. ഷീല, എ.ഇ.ഒ. സനൂജ ഷംസു, പറവൂർ എ.ഇ.ഒ നിഖില ശശി, അങ്കമാലി എ.ഇ.ഒ സീന പോൾ, ബി.പി.സിമാരായ ആർ.എസ്. സോണിയ, കെ.എസ്. പ്രേംജിത്ത്, കെ.എൻ.ഷിനി, സി.ഐ. നവാസ്, ശ്രീജിത്ത് അശോക്, ദിവ്യ ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.