
കൊച്ചി: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വനിതാ ശിശുവികസന ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക സാക്ഷരതാദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഏറ്റവും മുതിർന്ന സാക്ഷരത പഠിതാവ് ചിറ്റാറ്റുകര പഞ്ചായത്തിലെ മല്ലിക സുകുമാരൻ, പി.കെ. മാലതി എന്നിവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാക്ഷരതാ പാഠാവലി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. ശ്രീജ സാക്ഷരതാ ദിന സന്ദേശം നൽകി. ഇടപ്പിള്ളി ബഷീർ, എം.ജെ. ജോമി, അഡ്വ. തനുജ റോഷൻ ജോർജ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.