കൊച്ചി: പ്രവാസി കമ്മീഷൻ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസിന്റെ നേതൃത്വത്തിൽ 16ന് രാവിലെ 10മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടക്കും. കമ്മീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം. എം. നയീം, ജോസഫ് ദേവസ്യ പൊന്മാങ്കൽ എന്നിവർ പങ്കെടുക്കും. നേരത്തേ സമർപ്പിച്ച അപേക്ഷകളിൽ എറണാകുളം, തൃശൂർ ജില്ലകളിലെ വിഷയങ്ങൾ ഉൾപ്പെടുന്ന ഫയലുകളാണ് അദാലത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.

പ്രവാസികളുടെ സ്വത്തിനെയും ജീവനെയും സംബന്ധിക്കുന്നതുൾപ്പെടെ അവരുടെ ന്യായമായ ഏതുവിഷയവും പ്രവാസി കമ്മീഷൻ മുമ്പാകെ ഉന്നയിക്കാം. നേരിട്ടും ഇ മെയിൽ മുഖേനയും പരാതികൾ സ്വീകരിക്കും. അദാലത്തിൽ നേരിട്ടു പരാതിനൽകാൻ ആഗ്രഹിക്കുന്നവർ പ്രവാസിയാണ്/ ആയിരുന്നു എന്നു തെളിയിക്കുന്നതിന് പാസ്‌പോർട്ട് ഉൾപ്പടെയുള്ള വിവരങ്ങൾ (പകർപ്പ് സഹിതം) ഹാജരാക്കണം. പരാതിയും അതിൽ പറയുന്ന രേഖകളുടെ പകർപ്പും എതിർകക്ഷികളുടെ പൂർണവിലാസവും ഫോൺനമ്പരും ലഭ്യമാക്കണം. വിലാസം: പ്രവാസി ഭാരതീയ കമ്മീഷൻ, ആറാംനില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം. 695014. ഫോൺ 0471 2322311 ഇമെയിൽ: secycomsn.nri@kerala.gov.in