bif
ഐ.ഐ.ടി. പാലക്കാട് ഡയറക്ടർ പ്രൊഫ. എ. ശേഷാദ്രി ശേഖറും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രനും ധാരണാപത്രം കൈമാറുന്നു. ഡോ. സായിശ്യാം നാരായണൻ, ഡോ. റിജേഷ് കൃഷ്ണ, സബിത വർമ്മ ബാലചന്ദ്രൻ, കെ.വി. വിനയരാജൻ, പ്രൊഫ. ശാന്തകുമാർ മോഹൻ എന്നിവർ സമീപം

കൊച്ചി: സാമൂഹിക സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ പാലക്കാട് ഐ.ഐ.ടിയുടെ ടെക്‌നോളജി ഇന്നവേഷൻ ഹബ്ബായ ഐ.പി.ടി.ഐ.എഫും ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും ധാരണയിലെത്തി. ഐ.ഐ.ടി. ഡയറക്ടറും ഐ.പി.ടി.ഐ.എഫ് ചെയർമാനുമായ പ്രൊഫ. എ. ശേഷാദ്രി ശേഖറും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രനും ധാരണാപത്രം ഒപ്പുവച്ചു.

ഫൗണ്ടേഷൻ ട്രസ്റ്റി ഡയറക്ടർ സബിത വർമ്മ ബാലചന്ദ്രൻ, സി.ഒ.ഒ കെ.വി. വിനയരാജൻ, ഐ.ഐ.ടി ഡീൻ പ്രൊഫ. ശാന്തകുമാർ മോഹൻ, ഐ.പി.ടി.ഐ.എഫ്. സി.ഇ.ഒ ഡോ. സായിശ്യാം നാരായണൻ, സി.ഒ.ഒ ഡോ. റിജേഷ് കൃഷ്ണ, മാനേജർ ഡോ. രാജേശ്വരി തുടങ്ങിയവർ പങ്കെടുത്തു.

ആരോഗ്യ സംരക്ഷണം, ഗ്രാമീണ വികസനം, സുസ്ഥിരത തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കും ഇന്നവേറ്റർമാർക്കും 'ദിശ" എന്ന പദ്ധതിയിൽ പിന്തുണ നൽകും. 10 സംരംഭകർക്ക് ഫെലോഷിപ്പ് നൽകുമെന്ന് ആർ. ബാലചന്ദ്രൻ പറഞ്ഞു.