പറവൂർ: മുൻ എം.പി കെ.പി. ധനപാലന്റെ മകൻ ബ്രിജിത്തിന്റെ ഒന്നാംചരമ വാർഷികദിനമായ നാളെ അനുസ്മരണ സമ്മേളനവും മെഡിക്കൽ ക്യാമ്പും നടക്കും. ബ്രിജിത്തിനൊപ്പം സാമൂഹ്യ- രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന സഹപ്രവർത്തകർ ചേർന്ന് ബ്രിജിത്ത് മെമ്മോറിയൽ ഫൗണ്ടേഷൻ എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്മയാണ് മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. രാവിലെ 9ന് പറവൂത്തറ കരിയമ്പിള്ളി ക്ഷേത്രം ഓഡിറ്റേറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ ജനറൽ മെഡിസിൻ, അസ്ഥി രോഗം, മാമോഗ്രാം വിഭാഗങ്ങളുടെ മെഡിക്കൽ ക്യാമ്പ് നടക്കും.