po

കിഴക്കമ്പലം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ലോകശ്രദ്ധ ആകർഷിക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്റി പി. രാജീവ് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച കുമ്മനോട് ഗവ. യു.പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്റി.

ജാതിയുടെയോ സമ്പത്തിന്റെയോ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവർക്കും പഠിക്കാൻ കഴിയുന്ന വിദ്യാഭ്യാസമേഖല കേരളത്തിന്റെ സവിശേഷതയാണ്. നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പശ്ചാത്തല സൗകര്യവികസനം,​ ഓരോ വിഷയത്തിനും മിനിമം മാർക്ക് നിർബന്ധമാക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കി ഇതിലൂടെ എല്ലാ കുട്ടികളെയും മിനിമം നിലവാരത്തിലേക്ക് എത്തിച്ച് ചേർത്തുപിടിക്കാൻ സാധിച്ചുവെന്നും മന്ത്റി പറഞ്ഞു.

അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, കിഴക്കമ്പലം പഞ്ചായത്ത് അംഗം അസ്മ അലിയാർ, കോലഞ്ചേരി എ.ഇ.ഒ പി.ആർ. മേഖല, വിദ്യാകിരണം ജില്ലാ കോ ഓഡിനേ​റ്റർ ഡാൽമിയ തങ്കപ്പൻ, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ വി.പി. സിന്റോ, പി.ടി.എ പ്രസിഡന്റ് ഇ.എ. റസിയ, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എം. മേരി എന്നിവർ സംസാരിച്ചു.