
കോലഞ്ചേരി: പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ അനുവദിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. സമഗ്ര ശിക്ഷാകേരള ജില്ലാ പ്രോഗ്രാംഓഫീസർ വി.ജി. ജോളി വർണ്ണക്കൂടാരം റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ എസ്. രജനി, ഹെഡ്മിസ്ട്രസ് എൻ. സിനി വിദ്യാലയ വികസനസമിതി ചെയർമാൻ സ്വർണ്ണത്ത് നാരായണൻ നമ്പൂതിരിപ്പാട്, ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.സി. മാത്യു, പി.ടി.എ പ്രസിഡന്റ് അഞ്ജന സുഭാഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.