arackapady-sn

പെരുമ്പാവൂർ : എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖയുടെ നവീകരിച്ച ശാഖാ ഓഫീസിന്റെ ഉദ്ഘാടനം കുന്നത്തുനാട് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.ബി അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാഖാ സെക്രട്ടറി കെ.കെ അനീഷ്, കെ.എൻ ഷാജി, യൂണിയൻ കമ്മറ്റി മെമ്പർഎൻ. വിശ്വംഭരൻ, കെ.കെ അനിൽ, പി.എൻ ചന്ദ്രൻ,​ കെ.ടി ബിനോയ്, ആശാ സജി, കെ.ആർ ഷിബു, ഇ.കെ വിജയൻ, സുനിൽ ബോസ്, പി.എസ് സനീഷ്, ജിഷ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.