പെരുമ്പാവൂർ: ഹെഡ് ലൈറ്റിനേക്കാൾ വെളിച്ചമുളള ലൈറ്റുകൾ പിന്നിൽ ഘടിപ്പിച്ച കാർ മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. വടവുകോട് സ്വദേശിയായ ഉടമയിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുകയും നിയമവിരുദ്ധമായി ഘടിപ്പിച്ച അമിതപ്രകാശമുളള ലൈറ്റുകൾ അഴിച്ചുമാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പുത്തൻകുരിശ് വടവുകോട് റോഡിൽ ഈ വാഹനത്തിന്റെ പിന്നിൽ വാഹനവുമായി വന്നവർ പരാതി അറിയിച്ചതിനെ തുടർന്നാണ് നടപടി.