ആലുവ: നൃൂനപക്ഷമോർച്ച എറണാകുളം (നോർത്ത്) ജില്ലാ കമ്മിറ്റി യോഗം ബി.ജെ.പി ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. മോർച്ച ജില്ലാ പ്രസിഡന്റ് എം.പി. ജയ്സൺ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജോവാൻ തെറ്റയിൽ മുഖൃപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി ഷാജി മൂത്തേടൻ, നൃൂനപക്ഷമോർച്ച സംസ്ഥാന ട്രഷറർ ജോസഫ് ജോൺ, ജില്ലാ സെക്രട്ടറിമാരായ ദേവച്ചൻ പടയാട്ടിൽ, സന്തോഷ് വർഗീസ്, ജില്ല വൈസ് പ്രസിഡന്റ് ഇലൃാസ് അലി, സെക്രട്ടറിമാരായ സജി പുളിക്കൽ, സജി പുതുശ്ശേരി, ബോബി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.