വട്ടപ്പാറ: മരംമുറിച്ച് മാറ്റുന്നതിനിടെ മരത്തിന്റെ അടിഭാഗം തലയിൽ വന്നടിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസാം സ്വദേശി സിദുഖ്ൽ ഇസ്ലാമാണ് (30) മരിച്ചത്. വട്ടപ്പാറ ചേലാമറ്റത്തിൽ തമ്പിയുടെ വീട്ടുവളപ്പിലെ ആഞ്ഞിലിമരം മുറിച്ചുമാറ്റുമ്പോഴായിരുന്നു അപകടം.
ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് ബോധരഹിതനായി വീണു. കൂടെ ഉണ്ടായിരുന്നവർ ഉടനെ പിറവത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പൊലീസ് നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.