ആലുവ: ഹിമാചൽപ്രദേശിൽ നടക്കുന്ന ഐ.പി.എസുകാർക്കുള്ള പരിശീലന ക്ളാസിൽ പങ്കെടുക്കുന്നതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലത ഒരാഴ്ചത്തെ അവധിയിൽ പ്രവേശിച്ചു. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ജുവനപ്പടി മഹേഷ് 13 -ാം തീയതിവരെ എസ്.പിയുടെ അഡീഷണൽ ചുമതലകൂടി വഹിക്കും.

റിഫ്ളക്ടർ ജാക്കറ്റ് ആവശ്യപ്പെട്ട് എസ്.പി ഓഫീസിലേക്ക് വിളിച്ച എ.ആർ ക്യാമ്പിലെ പൊലീസുകാരനെതിരെയും സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ച എസ്.പി ഓഫീസിലെ ഗ്രേഡ് എസ്.ഐക്കെതിരെയുമുള്ള സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ടിന്മേലുള്ള നടപടി എസ്.പി തിരിച്ചെത്തിയ ശേഷമേ ഉണ്ടാകാൻ സാദ്ധ്യതയുള്ളു.