കൊച്ചി: ജനങ്ങളെ നിരന്തരം വഞ്ചിക്കുന്ന എൽ.ഡി.എഫ് സർക്കാരിനെതിരെ 13ന് ആലുവയിൽ ജനസദസ് സംഘടിപ്പിക്കാൻ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. സർക്കാരിനെതിരായ വിചാരണയായി ജനസദസ് മാറുമെന്ന് നേതാക്കൾ പറഞ്ഞു. ശബരിമലയുടെ വിശ്വാസ സംരക്ഷണം ഉറപ്പാക്കാതെയും ഉമ്മൻചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തിയത് പിൻവലിക്കാതെയും നടത്തുന്ന അയ്യപ്പസ്‌നേഹം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അഡ്വ. മുഹമ്മദ് ഷാ, ഷിബു തെക്കുംപുറം, അബ്ദുൾ ഗഫൂർ, കെ.എം. അബ്ദുൾ മജീദ്, ജോർജ് സ്റ്റീഫൻ, രാജു പാണാലിക്കൽ, ജോണി അരീക്കാട്ടിൽ, വി.എസ്. സുനിൽകുമാർ, തമ്പി ചെള്ളാത്ത്, ബൈജു മേനാച്ചേരി, എൻ.ഒ. ജോർജ് എന്നിവർ സംസാരിച്ചു.