eleeswa
മദർ ഏലിശ്വ

കൊച്ചി: കേരളസഭയിലെ ആദ്യസന്ന്യാസിനിയും ഇന്ത്യയിൽ ആദ്യമായി സ്ത്രീകൾക്കായി കർമലീത്ത നിഷ്പാദുക മൂന്നാംസഭയുടെ (ടി.ഒ.സി.ഡി) സ്ഥാപകയും മലയാളിയുമായ മദർ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിന് ഒരുക്കങ്ങൾ ആരംഭിച്ചു.

തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ നവംബർ എട്ടിന് വൈകിട്ട് 4. 30ന് മലേഷ്യയിലെ പെനാംഗ് രൂപതയുടെ മെത്രാൻ കർദ്ദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങിൽ മദർ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ഡോ. ലയോ പ്പോൾഡ് ജിറേല്ലി, വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ആഗോള കർമ്മലീത്ത സഭയുടെ ജനറൽ ഫാ. മിഗ്വൽ മാർക്ക്‌സ് കാലേ, പോസ്റ്റുലേറ്റർ ജനറൽ ഫാ. മാർക്കോ ചിയേസ തുടങ്ങിയവർ പങ്കെടുക്കുമെന്ന് മദർ ജനറൽ സി. ഷാഹില അറിയിച്ചു.