allapra-sn

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം അല്ലപ്ര ശാഖയിൽ ശ്രീനാരായണഗുരു ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് കെ.ജി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ റിട്ട.എസ്.പി അഡ്വ.കെ.എം ജിജിമോൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ് സുരേഷ് ജയന്തി സന്ദേശം നൽകി. ശാഖാ വൈസ് പ്രസിഡന്റ്‌ സുഭദ്ര രാജൻ, ആക്ടിംഗ് സെക്രട്ടറി ടി.എ മോഹനൻ എന്നിവർ സംസാരിച്ചു.