കോതമംഗലം: ഛർദ്ദിയും വയറിളക്കവും പടർന്നുപിടിച്ച കീരമ്പാറ പഞ്ചായത്തിൽ ഡി.എം.ഒ.യിൽ നിന്നുള്ള സംഘം സന്ദർശം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. രോഗം കൂടുതലായി പിടിപെട്ട പ്രദേശങ്ങളാണ് സംഘം സന്ദർശിച്ചത്. അഡിഷണൽ ഡി.എം.ഒ. കെ.കെ.ആശ, ഡോ.ഗോപിക പ്രേം, എപ്പിഡമോളജിസ്റ്റ് വി.എം.വിനു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രോഗവ്യാപനം നിയന്ത്രണ വിധേയമായെന്നാണ് സംഘം വിലയിരുത്തിയിട്ടുള്ളത്. രോഗകാരണം കണ്ടെത്തുന്നതിനായി അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.