ldf
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ്. നടത്തിയ ധർണ സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: യു.ഡി.എഫ് ഭരിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. എം.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി.

കെ.എ. ജോയി, ഇ.കെ. ശിവൻ, കെ.കെ. ശിവൻ, മനോജ് ഗോപി, ശാന്തമ്മ പയസ്, പി.എൻ. കുഞ്ഞുമോൻ, പി.കെ. പൗലോസ്, ബിനേഷ് നാരായണൻ, വി. വി. ജോണി, കെ.എം. വിനോദ്, പി.എ. അനസ് തുടങ്ങിയവർ സംസാരിച്ചു.