
പെരുമ്പാവൂർ: ശ്രീനാരായണ ഗുരു ഒരു സത്യദർശിയായ ഋഷിയാണെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം 856-ാം നമ്പർ ഒക്കൽ ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവനെ ഭഗവാൻ എന്ന് മാത്രമേ വിളിക്കാവൂ. കാരണം ഗുരു ഒരു സത്യദർശിയായ ഋഷിവര്യനാണ്. ഗുരുദേവകൃതികൾ ഇത് വിളിച്ചോതുന്നു. മാനവരാശിയുടെ സമാധാനത്തിന് ഗുരുവിന്റെ ദർശനങ്ങൾ വഴിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണന്റെ അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് എം.ബി. രാജൻ, സെക്രട്ടറി കെ.ഡി. സുഭാഷിതൻ, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ, സാജു പോൾ ,ടി.എൻ. പുഷ്പാംഗദൻ, ടി.എൻ. നിഖിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്മിനി സാജൻ, കെ.വി. മോഹനൻ, ഒക്കൽ എസ് എൻ എച്ച്.എസ്.എസ് പ്രിൻസിപ്പൽഎൻ.വി. ബാബു രാജൻ, ഹെഡ്മിസ്ട്രസ് സിനി പീതൻ, കെ.എസ്. മോഹനൻ, പഞ്ചായത്ത് മെമ്പർമാരായസിന്ധു ശശി, അമൃത സജിൻ, എം.വി. ഗിരീഷ്, വിലാസിനി സുകുമാരൻ എന്നിവർ സംസാരിച്ചു.