കൊച്ചി: അർബൻ കോൺക്ലേവിന്റെ ഭാഗമായി ഇന്നുമുതൽ 14വരെ മഹാരാജാസ് കോളജിൽ ചിത്ര-ഡോക്യുമെന്ററി പ്രദർശനം നടക്കും.

ഇന്ന് രാവിലെ 10ന് ജി.എൻ.ആർ ഹാളിൽ ദക്ഷിണാഫ്രിക്കൻ മന്ത്രി ലൂക്കാസ് മാർത്തിനസ് മേയേറും ഡർബൻ മേയർ വുസുമ്‌സി സിറിൽ സാബയും ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്യും. ഡോ.ഡി. സത്യ ക്യൂറേറ്റ് ചെയ്യുന്ന ചിത്രപ്രദർശനം മലയാളം ഹാളിലും ഡോക്യുമെന്ററി പ്രദർശനം ജി.എൻ.ആർ ഹാളിലും നടത്തും.