മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിക്കുന്ന വായനോത്സവം 2025ന്റെ താലൂക്ക് തല മത്സരം 13ന് രാവിലെ 10 മണി മുതൽ 1 വരെ മൂവാറ്റുപുഴ എസ്.എൻ.ഡി.പി. ഹൈസ്‌കൂളിൽ വച്ച് നടക്കുമെന്ന് താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി അറിയിച്ചു. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി രണ്ട് വിഭാഗങ്ങളിലാണ് മത്സരം. ക്വിസ് മത്സരവും എഴുത്ത് പരീക്ഷയും ഉണ്ടായിരിക്കും. രാവിലെ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന് കവി ജയകുമാർ ചെങ്ങമനാട് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ജോഷി സ്‌കറിയ അദ്ധ്യക്ഷത വഹിക്കും.