padam
കലൂർ ലിറ്റിൽ ഫ്‌ളവർ യു.പി.സ്‌കൂളിൽ നടന്ന സ്‌പോർട്‌സ് കിറ്റുകളുടെ വിതരണോദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിക്കുന്നു.

കൊച്ചി: എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും ഫിനിക്‌സ് ഗ്രൂപ്പും സംയുക്തമായി സ്കൂളുകളിൽ സ്പോർട്‌സ്‌ കിറ്റുകൾ വിതരണം ചെയ്തു. കലൂർ ലിറ്റിൽ ഫ്ളവർ യു.പി സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ഫിനിക്‌സ് പ്രസിഡന്റ് ടെൻസൺ ജോർജ് അദ്ധ്യക്ഷനായി. പ്രീമിയർ ലീഗ് ഫുട്‌ബാൾ സംഘടിപ്പിച്ച് സമാഹരിച്ച തുകയിൽ നിന്ന് പത്ത് സ്‌കൂളുകൾക്കുകൂടി കിറ്റുകൾ വിതരണം ചെയ്യുമെന്ന് ടെൻസൺ ജോർജ് പറഞ്ഞു. പ്രധാനാദ്ധ്യാപിക ഷീബ, വില്ലേജ് ഓർഗനൈസർ ഹാജിറ അഷറഫ്, ചെയർപേഴ്‌സൺ ബ്രിജിത്ത് അശ്വിൻ, ജയ, സോണി ജോസഫ്, കെ.ജെ. ഡൊമിനിക് തുടങ്ങിയവർ സംസാരിച്ചു.