sndp

മുവാറ്റുപുഴ : എസ്.എൻ .ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ജയന്തി മഹാഘോഷയാത്രയിൽ 726-ാം നമ്പർ കടാതി ശാഖ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 33 ശാഖകളുടെ വാശിയേറിയ മത്സരത്തിലാണ് നേട്ടം.

ഗുദേവൻ സഞ്ചരിച്ച റിക്ഷവണ്ടി, മതസൗഹർദ്ദത്തിന്റെ പ്രതീകമായ ടൈബ്ലോ, മാവിൻചുവട്ടിലിരുന്ന് ഗുരുദേവനും മഹാത്മഗാന്ധി യും തമ്മിലുള്ള ചർച്ച, കൃഷ്ണ രാധ വേഷം, പുലികളി, ചെണ്ടമേളം , ഗുരുതാമസിച്ച വീട് എന്നിവ ഘോഷയാത്രയിൽ അണിനിരന്നു. ഇതിന് കൊഴുപ്പേകും വിധം മഞ്ഞ സാരിയും ബ്ലൗസും മഞ്ഞകുടയും ചൂടി വനിതകൾ അണിനിരന്നു. ശേഷം സെറ്റ് സാരിയണിഞ്ഞ വനിതകളും അവരുടെ പിന്നാലെ ശാഖാ ഭാരവാഹികളും അണിനിരന്ന് നീങ്ങിയതോടെ കടാതി ശാഖ ഘോഷയാത്രയിൽ മിന്നിതിളങ്ങി.

364 കുടുംബങ്ങളുള്ള ശാഖയുടെ പ്രവർത്തനത്തിന് പ്രസിഡന്റ് കെ.എസ്. ഷാജിയും സെക്രട്ടറി എം.എസ്.ഷാജിയും നേതൃത്വം നൽകുമ്പോൾ അവർക്ക് എല്ലാവിധ പ്രോത്സാഹനവും നൽകി യൂണിയൻ പഞ്ചായത്ത് അംഗം എം.എസ്. വിൽസൻ കൂടെ നിൽക്കുകയാണ്. കടാതി ശാഖയാണ് ഒന്നാസ്ഥാനത്ത് എത്തിയതെന്ന് പ്രഖ്യാപനം ആർപ്പുവിളികളോടെയാണ് ശാഖ അംഗങ്ങൾ സ്വീകരിച്ചത്. ഒന്നാം സ്ഥാനം നേടിയ കടാതി ശാഖക്കുള്ള സമ്മാനം ഗുരുദേവ ജയന്തി ആഘോഷത്തോട നുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളന വേദിയിൽ വച്ച് യൂണിയൻ പ്രസിഡന്റ് .വി.കെ. നാരായണൻ ശാഖ പ്രസിഡന്റ് കെ.എസ്. ഷാജി, സെക്രട്ടറി എം.എസ്.ഷാജി എന്നിവർക്ക് സമ്മാനിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ ആശംസ സന്ദേശം നൽകി.