
അങ്കമാലി:കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ അങ്കമാലി മേഖലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. റിട്ട. എസ്.പി ടോമി സെബാസ്റ്റ്യൻ പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി. പി. വി. തരിയൻ, കെ.പി. പോൾ, പോൾ ജോസഫ്, കെ.എസ്.. സലിം, സി.എൽ. ഡേവിസ്,. കെ.ജി. പ്രവീൺകുമാർ എന്നിവർ പ്രസംഗിച്ചു.