congress

കോതമംഗലം : കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റ സംഭവത്തിനെതിരെ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷനുകൾക്ക മുമ്പിൽ പ്രതിഷേധ സദസുകൾ സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക കമ്മിറ്റി കോതമംഗലം പൊലീസ് സ്റ്റേഷന് മുമ്പിലാണ് പരിപാടി നടത്തിയത്. കെ.പി.സി.സി. സെക്രട്ടറി അഡ്വ.എസ്. അശോകൻ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ അദ്ധ്യക്ഷത വഹിച്ചു. എ.ജി. ജോർജ്, കെ.പി.ബാബു, അബു മൊയ്തീൻ, എം.എസ്.എൽദോസ്, എൽദോസ് കീച്ചേരി, ഭാനുമതി രാജു, സണ്ണി വർഗീസ്, പി.ആർ.അജി, അനൂപ് ജോർജ്, പി.എ.എം.ബഷീർ, അനൂപ് കാസിം തുടങ്ങിയവർ പ്രസംഗിച്ചു.

കവളങ്ങാട് ബ്ലോക്ക് കമ്മറ്റി ഊന്നുകൽ സ്റ്റേഷന് മുമ്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കൂത്താട്ടുകുളം മുനിസിപ്പൽ ചെയർപേഴ്‌സൺ കലാ രാജു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. സൈജന്റ് ചാക്കോ, നജീബ്, ഹാൻസി പോൾ, ഡയാന നോബി, ബെന്നി പോൾ, ജോളി മങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

പോത്താനിക്കാട് പൊലീസ് സ്റ്റേഷന് മുമ്പിൽ പോത്താനിക്കാട്, പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ സദസ് നടത്തി. മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട് ഉദ്ഘാടനം നിർവഹിച്ചു. ഷാജി സി.ജോൺ അദ്ധ്യക്ഷത വഹിച്ചു. റോബിൻ എബ്രാഹം, സജി കെ.വർഗീസ്, മാണി പിട്ടാപ്പിള്ളി, ടി.എ.കൃഷ്ണൻകുട്ടി, കെവി.കുര്യാക്കോസ്, സന്തോഷ് ഐസക്, ഷെജി ജേക്കബ്, അനിൽ എബ്രാഹം തുടങ്ങിയവർ പ്രസംഗിച്ചു.