s

കൊച്ചി: ഓണക്കാല വില്പനയിൽ റെക്കാഡിട്ട് സപ്ലൈകോയും കൺസ്യൂമർഫെഡും മിൽമയും. കെ.എസ്.ആർ.ടി.സിയും കുറിച്ചു റെക്കാർഡ്.

386.19 കോടിയാണ് സപ്ലൈകോയുടെ ഓണ വിറ്റുവരവ് . 180 കോടിയും സബ്സിഡി ഇനങ്ങളിലായിരുന്നു. 206 കോടിയുടെ സബ്‌സിഡി ഇതര ഉത്പന്നങ്ങളും വിറ്റു.

ഓണം മേളകളിൽ 57 ലക്ഷം ഉപഭോക്താക്കളെത്തി

സപ്ലൈകോ 74 കോടിക്ക് 22 ലക്ഷം ലിറ്റർ വെളിച്ചെണ്ണ വിറ്റു. വെളിച്ചെണ്ണ വില പൊതുവിപണിയിൽ 500 കടക്കുമെന്നായപ്പോൾ, കേരഫെഡ് വില 529 രൂപയിൽ നിന്ന് 479 രൂപയായി കുറച്ചു. സപ്ലൈക്കോയ്‌ക്ക് മൊത്തവിലയ്‌ക്ക് നൽകി. ശബരി ബ്രാൻഡിന് വിതരണക്കാരും വില കുറച്ചതോടെ സപ്ലൈകോ ശബരി വെളിച്ചെണ്ണയുടെ വില രണ്ടുതവണ കുറച്ചു.

റെക്കാഡുമായി മിൽമ

ഉത്രാടത്തിന് വിറ്റത് .......................38,03,388 ലിറ്റർ പാൽ

തൊട്ടുമുമ്പുള്ള 5 ദിവസംവിറ്റത് - 1,19,58,751 ലിറ്റർ

കഴിഞ്ഞ തവണ ഉത്രാടത്തിന് മുമ്പുള്ള

5 ദിവസം വിറ്റത് -1,16,77,314 ലിറ്റർ
ഇക്കുറി വർദ്ധന------2,81,437 ലിറ്റർ

.............

തൈര് വിൽപ്പന ---- 14,58,278 കിലോ

കഴിഞ്ഞ വർഷം - 13,76,860 കിലോ

വർദ്ധനവ് ----81,418 കിലോ

..............

നെയ്യ് വിൽപ്പന - 8,63,920 കിലോ (863.92 ടൺ)

കഴിഞ്ഞ വർഷം - 6,63,740 കിലോ (663.74 ടൺ),

വർദ്ധന..................... 2,00,180 കിലോ

കൺസ്യൂമർ ഫെഡ് - 187 കോടി
സബ്സിഡി സാധനം -110 കോടി
സബ്സിഡി ഇതരം - 77 കോടി

 കഴിഞ്ഞ വർഷം രണ്ട്

വിഭാഗത്തിലുമായി.......125 കോടി

സബ്സിഡി വിൽപ്പന - 60 കോടി
സബ്സിഡി ഇതരം - 65 കോടി


 പത്തു കോടി കടന്ന് കെ.എസ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സി സെപ്തംബർ എട്ടിന് മാത്രം 10.19കോടിയുടെ റെക്കാഡ് വരുമാനം നേടി. ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസത്തെ വരുമാനം 10 കോടി കടക്കുന്നത്. 2024 ഡിസംബർ 23ന് ശബരിമല സീസണിൽ നേടിയ 9.22 കോടിയായിരുന്നു മികച്ച വരുമാനം. ശമ്പളവും ബോണസും ഓണത്തിനു മുമ്പേ നൽകിയും കെ.എസ്.ആർ.ടി.സി മികവ് പ്രകടിപ്പിച്ചു.