
കോതമംഗലം : കുടമുണ്ട പുഴയിൽ ഒഴുക്കിൽപ്പെട്ട അഞ്ചാം ക്ലാസുകാരൻ അദ്വൈതിനെ രക്ഷപ്പെടുത്തിയ മുഹമ്മദ് ഫയാസിനെ കവളങ്ങാട് സെന്റ് ജോൺസ് സ്‌കൂളിൽ ആദരിച്ചു. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഫയാസ്. സെന്റ് ജോൺസ് പള്ളി വികാരി ഫാ.ബേബി മംഗലത്ത് മെമന്റോയും ക്യാഷ്അവാർഡും സമ്മാനിച്ചു. മാനേജർ ലിബു തോമസ്, ജോർജ് എടപ്പാറ, ബിനോയി പോൾ, സോജി ഫിലിപ്പ്, സുമി ജോസഫ്, സുഭാഷ്, ടി.കെ.എൽദോസ്, പി.കെ.ഷൈനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ആറാം തിയതിയാണ് മുഹമ്മദ് ഫയാസ് അദ്വൈതിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഒഴുക്കിൽപ്പെട്ട അദ്വൈതിനെ രക്ഷിക്കുന്നതിനിടെ മുത്തശ്ശി ലീലയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.